Friday, December 17, 2010

കുരിശ്ശേറ്റം

അന്ധനാണ് ഞാന്‍
അല്ലായിരുന്നെങ്കില്‍
ജന്മം നല്‍കിയ ജന്മങ്ങളുടെ
കണ്ണാകുമായിരുന്നു
ബധിരനാണു ഞാന്‍
അല്ലായിരുന്നെങ്കില്‍
ആര്‍ത്തലച്ച ബന്ധങ്ങളുടെ
കടലാകുമായിരുന്നു
മൂകനാണ് ഞാന്‍
അല്ലായിരുന്നെങ്കില്‍
പരിഭവിച്ച്ചകന്ന കൂടപ്പിറപ്പുകള്‍ക്ക്
കൊഞ്ചുന്ന കുഞ്ഞാകുമായിരുന്നു
മനസലിയാത്ത്തവന്‍
അല്ലായിരുന്നെങ്കില്‍
മാതാപിതാക്കളുടെ
മിഴിമഴക്ക് കുടയാകുമായിരുന്നു
ദുര്‍മാര്‍ഗിയാണ് ഞാന്‍
അല്ലായിരുന്നെങ്കില്‍
കടല്‍പ്പാത തീര്‍ത്തവണ്ടേ
സന്ദേശപ്പറവ ആകുമായിരുന്നു
നിഷേധിയാണ് ഞാന്‍
അല്ലായിരുന്നെങ്കില്‍
കുരിശുവരച്ചു പിഴമൂളി
കുരിശേറ്റുമായിരുന്നു